Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Senator John Conyon

America

ഡാ​​ളസി​നെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി സെ​ന​റ്റ​ർ ജോ​ൺ കോ​ൺ​യ​ൺ; ഭാ​ര​തീ​യ നി​വാ​സി​ൽ പ്ര​വാ​സി സം​ഗ​മം

ഡാ​ളസ്: 2026 മാ​ർ​ച്ച് 3ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി​യി​ൽ നി​ല​വി​ലു​ള്ള സെ​ന​റ്റ​ർ ജോ​ൺ കോ​ൺ​യ​ൺ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഡാ​ള​സ് മെ​ട്രോ​പ്ലെ​ക്സി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള ഭാ​ര​തീ​യ നി​വാ​സ് ഗ്രാ​ൻഡ് ബാ​ർ റൂ​മി​ൽ വി​പു​ല​മാ​യ ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ ക​രു​ത്ത് വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു. ഈ ​ഒ​ത്തു​ചേ​ര​ലി​നു ഡോ. ​എ കെ ​മം​ഗോ നേ​തൃ​ത്വം ന​ൽ​കി.

യു​എ​സി​ൽ നി​യ​മ​പ​ര​മാ​യി താ​മ​സി​ക്കു​ന്ന ഓ​രോ പൗ​ര​നും അ​ർ​ഹ​മാ​യ എ​ല്ലാ സം​ര​ക്ഷ​ണ​വും സു​ര​ക്ഷ​യും ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ബാ​ധ്യ​സ്ഥ​മാ​ണെ​ന്ന് അ​മേ​രി​ക്ക​യി​ലെ ഭാ​ര​തീ​യ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് സെ​ന​റ്റ​ർ ജോ​ൺ കോ​ൺ​യ​ൺ ഓ​ർ​മി​പ്പി​ച്ചു. ഇ​മി​ഗ്രേ​ഷ​ൻ വ​കു​പ്പിന്‍റെ നി​ല​വി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത​ക​ൾ തി​രു​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

സാ​മ്പ​ത്തി​ക ലാ​ഭ​ത്തി​നാ​യി വാ​ർ​ത്ത​ക​ൾ വ​ള​ച്ചൊ​ടി​ക്കു​ന്ന​തും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഭീ​തി പ​ട​ർ​ത്തി വ്യൂ​വ​ർ​ഷി​പ്പ് കൂ​ട്ടു​ന്ന​തു​മാ​യ പ്ര​വ​ണ​ത​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​രു​ന്ന കു​റ​വി​നെ​ക്കു​റി​ച്ച് നോ​ർ​ത്ത് ടെ​ക്സ​സ് യൂ​ണി​വേ​ഴ്സി​റ്റി ഡ​യ​റ​ക്ട​ർ സം​സാ​രി​ച്ചു. ചൈ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ യു​എ​സ് സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ, വ​രും​കാ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വീ​സ അ​പേ​ക്ഷ​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വ​ർ​ധി​ച്ചു​വ​രു​ന്ന ജീ​വി​ത​ച്ചെ​ല​വു​ക​ളും ഇ​ൻ​ഷു​റ​ൻ​സ് നി​ര​ക്കു​ക​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​യി.

ഇ​ന്ത്യ​യു​മാ​യു​ള്ള ത​ന്‍റെ ആ​ത്മ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് സെ​ന​റ്റ​ർ വാ​ചാ​ല​നാ​യി. ടെ​ക്സ​സി​ൽ ന​ട​ന്ന ച​രി​ത്ര​പ​ര​മാ​യ ​ഹൗ​ഡി മോ​ദി’ പ​രി​പാ​ടി​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. ഭാ​ര്യ സാ​ൻ​ഡി കോ​ൺ​യ​ണ് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ൽ​കി​യ ജ​ന്മ​ദി​നാ​ശം​സ​ക​ൾ താ​ൻ ഇ​ന്നും സ്നേ​ഹ​ത്തോ​ടെ ഓ​ർ​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഷൈ​ജു എ​ബ്ര​ഹാം, ബി​ജോ​യ് ബാ​ബു, മാ​ത്യു നൈ​നാ​ൻ, തോ​മ​സ് വ​ട​ക്കേ​മു​റി, ചെ​റി​യാ​ൻ ചു​ര​നാ​ട്, ജോ​ർ​ജ് ജോ​സ​ഫ് വി​ല​ങ്ങോ​ലി​ൽ, അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ, മാ​ത്യു ഈ​റ്റൂ​പ്പ്, ഗോ​പാ​ല പി​ള്ള, ഷാ​ജി രാ​മ​പു​രം, ജോ​ജി ജോ​ർ​ജ്, സ​ണ്ണി മാ​ളി​യേ​ക്ക​ൽ, പി. ​പി ചെ​റി​യാ​ൻ, സി​ജു വി ​ജോ​ർ​ജ്, അ​ന​ശ്വ​രം മാ​മ്പി​ള്ളി തു​ട​ങ്ങി​യ പ്ര​മു​ഖ​ർ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ളസ്, ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് ഡാ​ളസ്, കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി, ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ്. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധി​ക​രി​ച്ചു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Up